പഞ്ചായത്ത്
പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.
കുമാരി അശ്വതി ഉത്തമൻ
പ്രസിഡൻ്റ്
ശ്രീ എ എം ഇര്‍ഷാദ്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ശ്രീമതി ജാസ്മിൻ താഹ
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ശ്രീമതി സുജാറെജി
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ശ്രീമതി രജികുമാരി എൽ
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
ശ്രീ മുഹമ്മദ് റിസ എ
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
2005ൽ രൂപീകരിക്കപ്പെട്ട കുമ്മിൾ പഞ്ചായത്ത് 26 വർഷം പിന്നിടുമ്പോൾ, പോരായ്മകളേക്കാൾ നേട്ടങ്ങൾ തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ ചടയമംഗലം ബ്ളോക്കിലാണ് കുമ്മിള്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുമ്മിള്‍ ഗ്രാമപഞ്ചായത്തിന് 15.83 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് കടയ്ക്കല്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് ചിതറ പഞ്ചായത്തും, തെക്കുഭാഗത്ത് തിരുവനന്തപുരം ജില്ലയിലെ പാങ്ങോട്, പുളിമാത്ത് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേല്‍, പുളിമാത്ത് പഞ്ചായത്തുകളുമാണ് അതിരുകള്‍.ഏ.ഡി.16-ാം നൂറ്റാണ്ടു വരെ ദക്ഷിണേന്ത്യയുടെ തെക്കുഭാഗത്ത് പമ്പാനദിയ്ക്കും കന്യാകുമാരിയ്ക്കുമിടയ്ക്ക് നിലനിന്നിരുന്ന അയോയി എന്നു വിളിക്കപ്പെട്ടിരുന്ന ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു കുമ്മിള്‍ ഗ്രാമമുള്‍പ്പെടുന്ന ഇന്നത്തെ ചടയമംഗലം ബ്ളോക്ക് പ്രദേശം. പാണ്ഡ്യദേശത്തെ നാട്ടുരാജ്യങ്ങള്‍ തമ്മില്‍ അടിയ്ക്കടിയുണ്ടായിക്കൊണ്ടിരുന്ന യുദ്ധങ്ങളില്‍ തോറ്റോടിയ പടയാളികളാണ് ഇവിടെ കുടിയേറിപാര്‍ത്തത്. അവരിവിടെ വരുമ്പോള്‍...