ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം ബ്ളോക്കിലാണ് കുമ്മിൾ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുമ്മിൾ ഗ്രാമപഞ്ചായത്തിന് 15.83 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. വടക്കുഭാഗത്ത് കടയ്ക്കൽ പഞ്ചായത്തും, കിഴക്കുഭാഗത്ത് ചിതറ പഞ്ചായത്തും, തെക്കുഭാഗത്ത് തിരുവനന്തപുരം ജില്ലയിലെ പാങ്ങോട്, പുളിമാത്ത് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേൽ, പുളിമാത്ത് പഞ്ചായത്തുകളുമാണ് അതിരുകൾ.ഏ ഡി.16-ാം നൂറ്റാണ്ടു വരെ ദക്ഷിണേന്ത്യയുടെ തെക്കുഭാഗത്ത് പമ്പാനദിയ്ക്കും കന്യാകുമാരിയ്ക്കുമിടയ്ക്ക് നിലനിന്നിരുന്ന അയോയി എന്നു വിളിക്കപ്പെട്ടിരുന്ന ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു കുമ്മിൾ ഗ്രാമമുൾപ്പെടുന്ന ഇന്നത്തെ ചടയമംഗലം ബ്ളോക്ക് പ്രദേശം. പാണ്ഡ്യദേശത്തെ നാട്ടുരാജ്യങ്ങൾ തമ്മിൽ അടിയ്ക്കടിയുണ്ടായിക്കൊണ്ടിരുന്ന യുദ്ധങ്ങളിൽ തോറ്റോടിയ പടയാളികളാണ് ഇവിടെ കുടിയേറിപാർത്തത്. അവരിവിടെ വരുമ്പോൾ ഗിരിവർഗ്ഗക്കാരും...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
പുതിയ വാർത്ത
MLA 'S Merit Meet
September 30, 2026
ശുചീകരണ തൊഴിലാളികൾക്കായി മെഡിക്കൽ/ഹെൽത്ത് ചെക്കപ്പ്...
September 30, 2026
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം
May 22, 2026